ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായി ഇസ്രായേല്‍ പൗരന്മാർക്ക് വിസ രഹിത യാത്രയൊരുക്കി യുഎഇ. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രായേലും സന്ദർശിക്കാൻ കഴിയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലില്‍ നിന്നുളള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘം യുഎഇയില്‍ എത്തിയതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇസ്രായേലിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി ആദ്യ എത്തിഹാദ് വിമാനമാണ് കഴിഞ്ഞ ദിവസം അബൂദബിയിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ ആഴ്ചയിൽ 28 വാണിജ്യ വിമാന സർവിസുകൾ നടത്താനാണ് തീരുമാനം. സാമ്പത്തിക ശാസ്ത്ര സാങ്കേതിക വ്യോമയാന മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നാല് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുഎഇയും യുഎസും ഇസ്രായേലും ചേർന്ന് അബ്രഹാം ഫണ്ടിനും രൂപം നല്കിയിട്ടുണ്ട്. ഊർജ്ജ മേഖലയിലെ സഹകരണം കൂടി ലക്ഷ്യം വച്ചാണ് ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.