മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍: അഖണ്ഡ ജപമാല പ്രാര്‍ത്ഥനയുമായി ന്യൂസിലാന്‍ഡിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്

മാതാവിന്റെ സ്വർഗ്ഗാരോപണ  തിരുനാള്‍: അഖണ്ഡ ജപമാല പ്രാര്‍ത്ഥനയുമായി ന്യൂസിലാന്‍ഡിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്

ഹാമില്‍ട്ടണ്‍: പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് സിറോ മലബാര്‍ ന്യൂസിലന്‍ഡ് യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 14, 15 തീയതികളില്‍ അഖണ്ഡ ജപമാല പ്രാര്‍ത്ഥന നടക്കും.

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെയും സിറോ മലബാര്‍ മിഷന്‍ ന്യൂസിലന്‍ഡ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍ ജോര്‍ജ് അരീക്കലിന്റെയും ആത്മീയ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്. ഓക് ലാന്‍ഡ്‌, ഹാമില്‍ട്ടണ്‍, ടൗരാംഗ, ന്യൂ പ്ലിമൗത്ത്, ക്രൈസ്റ്റ് ചര്‍ച്ച് എന്നീ ഇടവകകളിലാണ് അഖണ്ഡ ജപമാല പ്രാര്‍ഥന നടക്കുന്നത്. ഹാമില്‍ട്ടണില്‍ ഫാ. ബിനു അനാത്തംകുഴി സി.എസ്.എസ്.ആര്‍. പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കും.

കോവിഡ് മഹാമാരിയില്‍ വലയുന്ന ലോകരാജ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പരിശുദ്ധാത്മ അഭിഷേകം ലോകം മുഴുവന്‍ നിറയാനും വേണ്ടിയാണു ജപമാല പ്രാര്‍ത്ഥനയെന്നു സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ന്യൂസിലാന്‍ഡ് നേതൃത്വം അറിയിച്ചു.

സണ്‍ഡേ സ്‌കൂള്‍ ടീച്ചേര്‍സ്, പിതൃവേദി, മാതൃ വേദി, ഫാമിലി യൂണിറ്റുകള്‍ തുടങ്ങി ഇടവകയിലെ എല്ലാ മിനിസ്ട്രികളും ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

സിറോ മലബാര്‍ ഹാമില്‍ട്ടണ്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളുടെ ഡാന്‍സ് ചലഞ്ച് വീഡിയോ ചുവടെ:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26