മലയാളി പെണ്‍കുട്ടിയുടെ ഗാനാലാപനത്തില്‍ മനം നിറഞ്ഞ് ഓസ്ട്രേലിയയിലെ റിയാലിറ്റി ഷോ വിധികര്‍ത്താക്കള്‍; തരംഗമായി ജാനകിയുടെ പാട്ടുകള്‍

മലയാളി പെണ്‍കുട്ടിയുടെ ഗാനാലാപനത്തില്‍ മനം നിറഞ്ഞ് ഓസ്ട്രേലിയയിലെ റിയാലിറ്റി ഷോ വിധികര്‍ത്താക്കള്‍; തരംഗമായി ജാനകിയുടെ പാട്ടുകള്‍

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആസ്വാദക ഹൃദയങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു മലയാളി പെണ്‍കുട്ടിയുടെ ആലാപനത്തിനു പിന്നാലെയാണ്.
ചാനല്‍ സെവനിലെ 'ദി വോയിസ് ഓസ്‌ട്രേലിയ' എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെ വിധികര്‍ത്താക്കളുടെയും സംഗീത ആസ്വാദകരുടെയും മനം നിറച്ചിരിക്കുകയാണ് പന്ത്രണ്ടു വയസുകാരിയായ ജാനകി ഈശ്വര്‍. അമേരിക്കയിലെ പ്രമുഖ പോപ്പ് ഗായിക ബില്ലി ഐലിഷിന്റെ 'ലവ്ലി' എന്ന ഗാനം പാടിയാണ് വിദേശീയരായ വിധികര്‍ത്താക്കളെ ജാനകി അമ്പരപ്പിച്ചത്.

കേരളത്തനിമയുള്ള കസവു വസ്ത്രധാരണവുമായാണ് ജാനകി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത് എന്നത് മലയാളികള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു. ഷോയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയും ജാനകിയാണ്.


ജാനകി ഈശ്വര്‍ റിയാലിറ്റി ഷോയില്‍ ഗാനം ആലപിക്കുന്നു

പാടിക്കഴിഞ്ഞ് വിധികര്‍ത്താക്കളില്‍ ചോദിച്ച ചോദ്യം ജാനകിയുടെ പ്രായം എത്രയെന്നായിരുന്നു. കൗമാരപ്രായം പോലുമെത്താത്ത പെണ്‍കുട്ടി ഇത്രയും ഇമ്പമുള്ള ഗാനം പക്വതയുള്ള ശബ്ദത്തില്‍ അവതരിപ്പിച്ചതാണ് അവരെ സ്തബ്ധരാക്കിയത്.


കീത്ത് അര്‍ബന്‍, ജെസ് മൗബോയ്, ഗയ് സെബാസ്റ്റ്യന്‍, റിത ഓറ എന്നീ ലോക പ്രശസ്ത സംഗീതജ്ഞരായിരുന്നു ഷോയില്‍ വിധികര്‍ത്താക്കളായിരുന്നത്. വെറും 12 വയസുള്ള കുട്ടിയാണ് ഇത്രയും മനോഹരമായി  ആലപിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് നാലു പേരും ഒരുപോലെ അഭിപ്രായപ്പെട്ടു. മകളുടെ പ്രകടനവും വിധികര്‍ത്താക്കളുടെ അഭിപ്രായങ്ങളും ജാനകിയുടെ മാതാപിതാക്കളുടെയും കണ്ണുനിറച്ചു.


ജാനകി ഈശ്വര്‍

ജാനകിയുടെ പാട്ടു പാടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇതിനകം ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ജാനകി നിരവധി ആരാധകരെ നേടിക്കഴിഞ്ഞു.


വിധികര്‍ത്താക്കളുടെ അഭിപ്രായം കേള്‍ക്കുന്ന മാതാപിതാക്കളുടെ പ്രതികരണം

ഇംഗ്ലീഷ് പാട്ടുകള്‍ക്ക് പുറമേ ജാനകി ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കോഴിക്കോട് സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ് ജാനകി. മെല്‍ബണിലാണ് കുടുംബം താമസിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.