ന്യുഡല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയങ്ങളുമായി കേന്ദ്രം. വാഹനമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമായേക്കാവുന്ന നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. ഗുജറാത്തിലെ നിക്ഷേപക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്. പുതിയ നയം അനുസരിച്ച് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.
രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കും. ഈ രംഗത്ത് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യുവാക്കള്‍ തയ്യാറാകണം. പരിസ്ഥിതി സൗഹൃദമായ മാര്‍ഗ്ഗങ്ങളിലൂടെ പണത്തിന്റെ വിനിമയം സാദ്ധ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.