ശ്രദ്ധ പതറാതിരിക്കാൻ....

ശ്രദ്ധ പതറാതിരിക്കാൻ....

ഞങ്ങളുടെ തിരുപ്പട്ടത്തിൻ്റെ ദിനങ്ങൾ അടുത്തു വരുന്ന നേരം. അന്നൊരിക്കൽ ലാസലെറ്റ് സഭയുടെ മേലധികാരിയായിരുന്ന മാത്യു മഞ്ഞളിയച്ചൻ പറഞ്ഞു; "ഈ ദിനങ്ങളിൽ നിങ്ങളുടെ മനസു മുഴുവനും തിരുപ്പട്ടത്തെക്കുറിച്ചുള്ള ചിന്തകളായിരിക്കും. അതുകൊണ്ട് സ്വന്തമായുള്ള ബൈക്ക് യാത്രകൾ പരമാവധി ഒഴിവാക്കുക. ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യുന്നതാണ് ഉചിതം. മനസ് കലുഷിതമായിരിക്കുമ്പോൾ ശ്രദ്ധ പതറാൻ സാധ്യതയുണ്ട്. അമിത വിശ്വാസം കാണിച്ച് അപകടങ്ങൾ വരുത്തി വയ്ക്കരുത്."
തിരുപ്പട്ടത്തിനുശേഷം നിയമനം തന്നപ്പോഴും ചെല്ലുന്ന സ്ഥലത്ത് ജാഗ്രതയുള്ളവരായ് പെരുമാറണമെന്നും വിവേകവും വിശുദ്ധിയുമെല്ലാം കാത്തുപാലിക്കണമെന്നും അച്ചൻ പറഞ്ഞത് മറക്കാനാവുന്നില്ല.

എല്ലാ മേലധികാരികളും യഥാസമയം തങ്ങളുടെ അധീനതയിലുള്ളവർക്ക് ഉപദേശങ്ങൾ നൽകാറുണ്ട്. ശിഷ്യരെ ദൈവരാജ്യ ശുശ്രൂഷയ്ക്കയക്കുമ്പോൾ ക്രിസ്തുപറയുന്ന വാക്കുകളും അതേ അർത്ഥത്തിൽ ഉൾക്കൊള്ളണം. "ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍" (മത്തായി 10 : 16) തന്നിഷ്ടം വർധിക്കുന്നിടത്താണ് ദൈവേഷ്ടം അവഗണിക്കപ്പടുന്നത്. മേലധികാരികളുടെയും മാതാപിതാക്കളുടെയും ഗുരുഭൂതരുടെയുമെല്ലാം വാക്കുകൾക്ക് ചെവികൊടുക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വീഴ്ചകളും കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.