മെല്‍ബണിലെ ശുചീകരണ തൊഴിലാളിക്ക് 80 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ലോട്ടറി സമ്മാനം

മെല്‍ബണിലെ ശുചീകരണ തൊഴിലാളിക്ക് 80 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ ലോട്ടറി സമ്മാനം

മെല്‍ബണ്‍: കോവിഡ് ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ തിരിച്ചടി നല്‍കുമ്പോഴും ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം കടാക്ഷിച്ചവരുമുണ്ട്. ഓസ്‌ട്രേലിയയില്‍ കോവിഡ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട ശുചീകരണ തൊഴിലാളിക്ക് ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ചത് 80 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (440 കോടി ഇന്ത്യന്‍ രൂപ). ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ലോട്ടറി സമ്മാനമാണിത്. വിക്‌ടോറിയന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനമാണിത്.

കോവിഡിനെതുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ഉപജീവനത്തിനായി ശുചീകരണത്തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്ത വിക്‌ടോറിയയിലെ മധ്യവയസ്‌കനാണ് സമ്മാനം ലഭിച്ചത. സമ്മാനാര്‍ഹന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

തന്റെ കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്താന്‍ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആറു ലോക്ഡൗണുകളിലൂടെയാണ് മെല്‍ബണ്‍ അടുത്തിടെ കടന്നുപോയത്. ഉപജീവന മാര്‍ഗവും വരുമാനവും നഷ്ടപ്പെട്ട നിരവധി പേരില്‍ ഒരാളാണ് ഈ മധ്യവയസ്‌കന്‍.

പവര്‍ബോള്‍ നറുക്കെടുപ്പിലെ ഏഴാം നമ്പറുകാരനാണ് 80 ദശലക്ഷം നേടിയത്. 4, 10, 17, 19, 21, 23, 26. എന്നീ നമ്പറുകള്‍ക്കും സമ്മാനം ലഭിച്ചു.

അവിശ്വസനീയം എന്നാണ് വിജയിയായ വിവരം അറിഞ്ഞയുടനെ ഇദ്ദേഹം പ്രതികരിച്ചത്. താന്‍ എല്ലാവരെയും സഹായിക്കാന്‍ ശ്രമിക്കുമെന്നും ഈ സമ്മാനം കൊണ്ട് നിരവധി പേരുടെ ജീവിതത്തെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.