പാരിസ്: ആഡംബര ഹോട്ടലിലെ ഒരു രാത്രിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ചെലവഴിച്ചത് 13.50 ലക്ഷം രൂപ. മെസിയും കുടുംബവും പാരീസിലെ ലെ റോയല്‍ മൊന്‍സു ഹോട്ടലില്‍ ആണ് താമസിച്ചിരുന്നത്.
മെസിയുടെ പുതിയ ക്ലബായ പി.എസ്.ജി തന്നെയാണ് പാരീസിലെ താമസം ഉള്‍പ്പെടെ ഗംഭീര സ്വീകരണം നല്‍കിയതെന്നാണ് സൂചന. ലെ റോയല്‍ മൊന്‍സു പാരീസിലെ പഞ്ച നക്ഷത്ര ഹോട്ടലാണ്. സ്വിമ്മിങ് പൂളും സ്വകാര്യ സിനിമ തിയറ്ററും കിടിലന്‍ റെസ്റ്റോറന്റും ഒക്കെയുള്ള ആഡംബര ഹോട്ടലിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. മെസി ഹോട്ടല്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഹോട്ടല്‍ അധികൃതരും ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കു വെച്ചിട്ടുണ്ട്.
ആഴ്ചയില്‍ ഏഴു കോടി രൂപയോളം ആണ് മെസിയുടെ പ്രതിഫലം. പ്രതിവര്‍ഷം 350 കോടിയോളമാണ് പി.എസ്.ജി മെസിക്ക് നല്‍കുന്നത്. ഒരു ദിവസം മെസിയുടെ പ്രതിഫലം ഏകദേശം 96 ലക്ഷത്തോളം രൂപയാണ്. ഒരു മണിക്കൂറിന് മെസി നേടുന്നത് നാല് ലക്ഷത്തോളം രൂപയും. ഓരോ മിനിറ്റിലും 6,634 രൂപയോളമാണ് ഫൂട്‌ബോള്‍ ക്ലബ് മെസിക്ക് നല്‍കുക.
ഏകദേശം 400 ദശലക്ഷം ഡോളറില്‍ അധികമാണ് ലയണല്‍ മെസിയുടെ ആസ്തി. ഫുട്‌ബോള്‍ കരാറുകള്‍, എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളും നിക്ഷേപങ്ങളും ഒക്കെയാണ് സമ്പത്തിന്റെ ഉറവിടം. 2019 ലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള 100 സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ മെസി ഒന്നാമതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.