ഹൈഹീല്‍ഡ് ധരിച്ച് ട്രാക്കിലേക്കും ഗിന്നസ് റെക്കോര്‍ഡിലേക്കും ഓടിക്കയറിയ യുവതി: വീഡിയോ

ഹൈഹീല്‍ഡ് ധരിച്ച് ട്രാക്കിലേക്കും ഗിന്നസ് റെക്കോര്‍ഡിലേക്കും ഓടിക്കയറിയ യുവതി: വീഡിയോ

ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ധരിച്ച യുവതി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ്മ വരിക ഫാഷന്‍ റാമ്പുകളായിരിക്കും. എന്നാല്‍ ഹൈ ഹീല്‍ഡ് ഇട്ട് ട്രാക്കില്‍ ഓടിയാലോ. സംഗതി കേള്‍ക്കുന്നതുപോലെ അത്ര എളുപ്പമായിരിക്കണമെന്നില്ല. ഹൈ ഹീല്‍ഡ് ചെരുപ്പും ധരിച്ച് ട്രാക്കിലേക്ക് മാത്രമല്ല ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലേക്കും ഓടിക്കയറിയിരിക്കുകയാണ് ഒരു യുവതി.

മാജ്‌കെന്‍ സിച്‌ലോ എന്നാണ് ഈ യുവതിയുടെ പേര്. ഡെന്‍മാര്‍ക്ക് സ്വദേശിനിയാണ് ഇവര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ എല്ലാം നിറയുന്നത് ഹൈ ഹീല്‍ഡ് ചെരുപ്പുമായി ട്രാക്കിലൂടെ ഓടി ചരിത്രം സൃഷ്ടിച്ച മജ്‌കെന്‍ സിച്‌ലോയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മജ്‌കെന്‍ സിച്‌ലോയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഹൈ ഹീല്‍ഡ് ധരിച്ച് 100 മീറ്റര്‍ ദൂരം ട്രാക്കിലൂടെ ഈ യുവതി ഓടി. അതും 13.557 സെക്കന്റിനുള്ളില്‍. ഏറ്റവും വേഗത്തില്‍ ഹൈ ഹീല്‍ഡ് ധരിച്ച് നൂറ് മീറ്റര്‍ ഓടി എന്ന നിലയിലാണ് മജ്‌കെന്‍ സിച്‌ലോ ചരിത്രം കുറിച്ചത്. ഒട്ടും തടസ്സമോ യാതൊരു വിധ ബുദ്ധിമുട്ടുകളോ ഇല്ലാതെയാണ് മജ്‌കെന്‍ സ്ചിലോ ഹൈ ഹീല്‍ഡ് ധരിച്ച് ഓടിയത്. വീഡിയോയിലും ഇത് വ്യക്തമായി കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.