തിരുവനന്തപുരം: വിരമിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പുരസ്‌കാരം നേടിയ അധ്യാപകനെ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ നെട്ടോട്ടം ഓടിക്കുകയാണെന്ന് പരാതി. തൃശ്ശൂര്‍ സ്വദേശി പി ജെ കുര്യന്‍ ആണ് വര്‍ഷങ്ങളായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കയറിയിറങ്ങുന്നത്. നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും അര്‍ഹതപ്പെട്ട ഗ്രേഡ് നല്‍കാതെ ഗ്രാറ്റുവിറ്റി തടയുന്നുവെന്നാണ് പരാതി. അതേ സമയം നടപടികള്‍ ചട്ടം പാലിച്ചാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
2010 ലെ ദേശീയ അധ്യാപക പുരസ്‌കാര ജേതാവായ കുര്യന്‍ മാസ്റ്റര്‍ 2011 ലാണ് അഞ്ചേരി ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചത്. 2006 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 10,18, 23 എന്നീ ഗ്രേഡിന് കുര്യന്‍ മാസ്റ്റര്‍ അര്‍ഹനാണ്. എന്നാല്‍ ഈ ഗ്രേഡോ, തത്തുല്യമായ ഗ്രാറ്റുവിറ്റിയുടെ ഭാഗമോ നല്‍കാതെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് നെട്ടോട്ടമോടിക്കുന്നുവെന്നാണ് പരാതി. പെന്‍ഷന്‍ തുക ലഭിക്കുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ട ഗ്രേഡിനുള്ള പെന്‍ഷനല്ല അദ്ദേഹത്തിന് കിട്ടുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അധ്യാപകന്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപകന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2018ല്‍ വിദ്യാഭ്യാസ സെക്രട്ടറിയും സമാന നിര്‍ദേശം നല്‍കി. ഇതൊന്നും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കിട്ടാനുള്ള തുകയും പലിശയടക്കം നല്‍കുകയും ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കുര്യന്‍ മാസ്റ്ററുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.