കാന്‍ബറ: ഇന്ത്യയ്ക്ക് 75-ാം സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ ഇളവു വരുത്തി. ഹൈ റിസ്‌ക് സ്റ്റാറ്റസിലായിരുന്നു ഇന്ത്യയെ ഉള്‍പെടുത്തിയിരുന്നത്. വിവിധ ലോകരാജ്യങ്ങള്‍ക്ക് നിലവിലുള്ള പൊതുവായ നിബന്ധനകളും നിയന്ത്രങ്ങളുമായിരിക്കും ഇനി ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്കുമുണ്ടാകുക.
എല്ലാ ഇന്ത്യക്കാരെയും ഓസ്‌ട്രേലിയ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. രാജ്യം നേടിയ വളര്‍ച്ചയും വികസനവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്കാണ് ചിറകു നല്‍കിയത്. മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നു മോറിസണിന്റെ ആശംസാ സന്ദേശത്തിലുണ്ട്. ഓസ്‌ട്രേലിയയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും വിദ്യാര്‍ഥികെളയും താമസക്കാരെയും സ്വാഗതം ചെയ്യുന്നതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ കാണിച്ച മഹാമനസ്‌കത മറക്കാനാകില്ലെന്നും കോവിഡിനെതുടര്‍ന്ന് ഇന്ത്യ നേരിട്ട തിരിച്ചടികളെ വലിയ ദുഖഃത്തോടെയാണ് തങ്ങള്‍ നോക്കിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയലിലുള്ള ഇന്ത്യക്കാര്‍ക്കും നാട്ടിലെത്തി കുടുങ്ങിപ്പോയവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടായതായി തങ്ങള്‍ക്കറിയാം. എല്ലാവരുമായുള്ള ഒത്തുചേരലിനായി പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇന്ത്യക്കാരായ കൂടുതല്‍ ആളുകളെ ഓസ്‌ട്രേലിയയിലേക്കു സ്വാഗതം ചെയ്യുകയാണ്.
കൂടുതല്‍ കുടുംബങ്ങളും വിദ്യാര്‍ഥികളും താമസക്കാരും രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. കോവിഡ് ഭീതി ഒഴിയുന്ന നിമിഷം രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കുമെന്നും ഇന്ത്യക്കാര്‍ അടക്കമുള്ളവരെ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
ഇന്ത്യയ്ക്കും ഓസ്‌ട്രേലിയ്ക്കും തമ്മില്‍ ഒരുപാടു സാമ്യങ്ങളുണ്ട്. പരസ്പരമുള്ള മൈത്രിയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കു പിന്നാലെ പ്രതിപക്ഷ നേതാവായ ഓസ്‌്രേടലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ ആന്റണി ആല്‍ബനീസും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ പുതിയ ഒരുപാടു അര്‍ഥതലങ്ങള്‍ കൊണ്ടുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഓസ്‌ട്രേലിയയിലുള്ള ഇന്ത്യക്കാരുടെ സ്വതന്ത്ര ദിനാഘോഷം നിലവിലെ സാഹചര്യത്തില്‍ എത്രത്തോളം ചെറുതായിരിക്കുമെന്ന് അറിയാമെങ്കിലും പ്രതിസന്ധി വൈകാതെ മറികടക്കാനാകുമെന്നാണു പ്രതീക്ഷ.
സ്വതന്ത്ര ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ രാജ്യത്തെ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്ന ഒന്നര മീറ്റര്‍ അകലത്തില്‍നിന്നേ ഇടപഴകാവൂ. ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26