അബുദബി: അന്താരാഷ്ട്ര യാത്രികർക്ക് പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്കി അബുദബി എമജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. താമസവിസക്കാർക്കും സന്ദർശകർക്കുമുളള മാർഗനിർദ്ദേശം ആഗസ്റ്റ് 15 മുതലാണ് പ്രാബല്യത്തില്‍ വരിക.
1. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും അബുദബിയിലെത്തുന്ന വാക്സിനെടുത്തവർ അബുദബിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റെടുക്കണം. ക്വാറന്‍റീന്‍ ആവശ്യമില്ല. ആറാം ദിവസവും പിസിആർ ടെസ്റ്റെടുക്കണം.
2. മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റെടുക്കണം. 7 ദിവസം ക്വാറന്‍റീനുണ്ട്. ആറാം ദിവസം പിസിആർ ടെസ്റ്റെടുക്കണം.
(അല്‍ ഹോസന്‍ ആപ്പില്‍ വാക്സിന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുളള സന്ദർശകർക്കും താമസക്കാർക്കുമാണ് മേല്‍പറഞ്ഞ നിബന്ധനകള്‍ ബാധകമാകുക)
വാക്സിനെടുക്കാത്തവർ
1. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും അബുദബിയിലെത്തുന്ന വാക്സിനെടുക്കാത്തവർ അബുദബിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റെടുക്കണം. ക്വാറന്‍റീന്‍ ആവശ്യമില്ല. ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആർ ടെസ്റ്റെടുക്കണം.
2. മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റെടുക്കണം. 10 ദിവസം ക്വാറന്‍റീനുണ്ട്. ഒന്‍പതാം ദിവസം പിസിആർ ടെസ്റ്റെടുക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.