ടി.പി.ആര്‍ കുറഞ്ഞ ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ടി.പി.ആര്‍ കുറഞ്ഞ ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗ്‌ളൂര്‍: കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ തുറക്കുക. ഓഗസ്റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.

ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുമായി ചര്‍ച്ചനടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളില്‍ പ്രവേശിക്കുന്ന മാതാപിതാക്കളും അധ്യാപകരും ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിമാസമുള്ള 65 ലക്ഷം വാക്സിനേഷന്‍ ഒരു കോടിയാക്കി ഉയര്‍ത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിനം സംസ്ഥാനത്ത് 1600 മുതല്‍ 1800 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.