സ്വാതന്ത്ര്യദിന പരിപാടിയില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തില്ല; വിമര്‍ശനവുമായി മന്ത്രി വിഎന്‍ വാസവന്‍

സ്വാതന്ത്ര്യദിന പരിപാടിയില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തില്ല; വിമര്‍ശനവുമായി മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ ജനപ്രതിനിധികള്‍ പങ്കെടുത്തില്ല. മന്ത്രി വിഎന്‍ വാസവനൊഴികെയുള്ള എംഎല്‍എമാരും എംപിയും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ഇതില്‍ രൂക്ഷ വിമര്‍ശനം മന്ത്രി വിഎന്‍ വാസവന്‍ ഉന്നയിച്ചു. ഓരോരുത്തരുടെയും ദേശീയ ബോധത്തിന്റെ പ്രശ്‌നമാണതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ എല്ലാവരെയും ക്ഷണിച്ചതാണെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് നേതാവായ തോമസ് ചാഴിക്കാടനാണ് കോട്ടയം എംപി. എംഎല്‍എമാരായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, സികെ ആശ എന്നിവരാണ് ജില്ലയില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചടങ്ങുകള്‍ മാത്രമായാണ് പരിപാടി നടത്തിയതെന്ന് മന്ത്രി പ്രതികരിച്ചു. താന്‍ എംഎല്‍എ ആയ കാലത്ത് എല്ലാ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും പങ്കെടുത്തിരുന്നു. ദേശാഭിമാനം വ്യക്തിക്ക് ഉണ്ടാവേണ്ട ഒന്നാണ്. ഇത് സര്‍ക്കാര്‍ പരിപാടി മാത്രമല്ല. ഇത് നാടിന്റെ ആഘോഷമാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും കത്ത് നേരിട്ട് നല്‍കിയതാണെന്ന് ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ വ്യക്തമാക്കി. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.