സ്വാതന്ത്ര്യ ദിനത്തില്‍ നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തില്‍ നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യത്ത് നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി. നിര്‍മ്മാണവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗതി ശക്തി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് നരേന്ദ്ര മോഡി പറഞ്ഞു.

എല്ലാ നിര്‍മ്മാതാക്കളും ആഗോള വിപണിയെ ലക്ഷ്യമിടണം. ആഗോള വിപണിയുടെ കേന്ദ്രമായി ഇന്ത്യ മാറണം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 'മിഷന്‍ കര്‍മ്മയോഗി' ആരംഭിക്കും. രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികള്‍ക്കായി തുറക്കുമെന്നും മോഡി പ്രഖ്യാപിച്ചു.

ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കും. റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ എത്തിച്ചതിന് പിന്നാലെ ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകളും ലഭിക്കുന്നു. എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന യാത്രയില്‍ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം ഒബിസി ക്വാട്ട നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുകയാണെന്നും പറഞ്ഞു.

ഗ്രാമങ്ങളെ വികസനത്തിന്റെ പാതയിലേക്ക് ഉയര്‍ത്തുകയാണെന്നും ചെറുകിട കര്‍ഷകരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണമാണ് ലക്ഷ്യമെന്നും പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികളെ സ്മരിച്ചുകൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം തുടങ്ങിയത്. കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആദരം അര്‍പ്പിച്ച അദ്ദേഹം ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ഇന്ത്യയിലാണെന്നും പറഞ്ഞു. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെ താരങ്ങളാണ് അവരെന്നും വരും തലമുറയെ പ്രചോദിപ്പുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.