ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് പതിനഞ്ചു വയസുകാരന്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് പതിനഞ്ചു വയസുകാരന്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് പതിനഞ്ചു വയസുകാരന്‍ മരിച്ചു. കോവിഡ് മൂലം രാജ്യത്ത് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. റാന്‍ഡ്വിക്കിലെ സിഡ്‌നി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒസാമ സുബുഹ് ആണ് മരിച്ചത്. ന്യൂമോകോക്കല്‍ മെനിഞ്ചൈറ്റിസും കോവിഡും ഒരുമിച്ചു പിടികൂടിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്.

തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയില്‍ നിന്നുള്ള ഒസാമയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചന്ദ് അറിയിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.