ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി അഭിഭാഷകനായി ബിജു അന്തോണി എന്‍റോള്‍ ചെയ്തു

ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി അഭിഭാഷകനായി ബിജു അന്തോണി എന്‍റോള്‍ ചെയ്തു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ബാരിസ്റ്റര്‍ ആയി മലയാളിയായ ബിജു അന്തോണി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഓസ്‌ട്രേലിയയിലെ എഡിത്ത് കോവന്‍ യൂണിവേഴ്‌സിയില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കിയ ബിജു കോളജ് ഓഫ് ലോയില്‍ നിന്ന് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്.

പെര്‍ത്തിലെ പ്രശസ്ത ബാരിസ്റ്ററുടെ ഓഫീസില്‍ രണ്ടു വര്‍ഷത്തോളം പ്രയോഗിക പരിശീലനം നേടിയ ശേഷമാണ് സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചത്. സ്വന്തം നിലയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്നതിനോടൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്.

ഓസ്‌ട്രേലിയയിലെ പല പള്ളികളുടെയും ഓഡിറ്ററായ ബിജു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പെര്‍ത്ത് സെന്റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളി ഇടവകാംഗവും മതാധ്യാപകനുമാണ്. സിന്യൂസ് ലൈവ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ബിജു അന്തോണി.

തൃശൂരിലെ ചാലക്കുടി സ്വദേശിയായ ബിജു എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍നിന്ന് നിയമ ബിരുദം നേടുകയും ഹൈക്കോടതിയില്‍ എന്‍റോള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാര്യ ഡാലിയയും നാലു കുട്ടികളുമായി പെര്‍ത്തില്‍ താമസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.