കാബൂള്‍ : അഫ്ഗാനില്‍ ഭീകരാക്രമണം നടത്തി കാബൂളിലേക്ക് പ്രവേശിച്ച താലിബാന്‍ ഭീകര സംഘത്തില്‍ മലയാളി സാന്നിധ്യവും.വിജയ നിമിഷങ്ങള്‍ ആഹ്ലാദത്തോടെ പങ്കുവെക്കുന്ന ഭീകരരുടെ ദൃശ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിജയാഘോഷം നടത്തുന്ന ഭീകരര്‍ക്കിടയില്‍ മലയാളം പറയുന്നവരും ഉണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്.
കാബൂളിലെത്തിയതിന്റെ സന്തോഷത്തില്‍ കരയുന്ന ഭീകരനെ മറ്റൊരാള്‍ ആശ്വിസിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സമീപത്ത് നിന്നും കുറെയേറെ ആളുകള്‍ സംസാരിക്കുന്ന ശബ്ദവും കേള്‍ക്കാം. ഇതിനിടെ 'സംസാരിക്കെടാ' എന്ന് പറയുന്നുണ്ട്. ഈ വീഡിയോ വൈറലായതോടെ താലിബാന്‍ ഭീകരസംഘടനയിലെ മലയാളികളുടെ പങ്കിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ രാജ്യം വിട്ടിട്ടുണ്ട് എന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക ഭീകരരുടെ കെണിയില്‍ പെടുന്ന മുസ്ലീം യുവാക്കള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ലോകനാഥ് ബെഹറ ഡിജിപി സ്ഥാനത്തു നിന്നു വിരമിക്കുന്നതിന് തൊട്ടു മുമ്പായി ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് നിഷേധിക്കുകയാണ് ചെയ്തത്.
അതേസമയം, കാബൂളില്‍ നിന്ന് എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയിലെ സംസാരമാണ് ഈ ആശങ്ക കൂടുതല്‍ ചര്‍ച്ചയാകാന്‍ കാരണമായത്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് പോയ മലയാളികള്‍ അവിടെ തടവിലായതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത്തരം വിഡിയോകള്‍ക്ക് വിശ്വാസ്യത വര്‍ധിക്കും എന്നതിനാല്‍ ഇതുപോലെ ഒരു വിഡിയോ ഇപ്പോള്‍ ഇറങ്ങിയതിനെ സംശയ ദൃഷ്ടിയോടെ നോക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ള വാദങ്ങള്‍ സത്യമാണെന്നു പറയാനും കള്ളമാണെന്ന് പറയാനും ഇതുപോലുള്ള വ്യാജ വിഡിയോകള്‍ ഒരേപോലെ പ്രയോജനപ്പെടുത്തുന്ന രീതി ഉള്ളതിനാല്‍ വ്യാജ വീഡിയോ ആയാല്‍ പോലും ആര് ഇറക്കിയത് എന്ന കാര്യത്തില്‍ സന്ദേഹം ശേഷിക്കുന്നുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.