മോഡിയുടെ ജനപ്രീതി 66 ശതമാനത്തില്‍ നിന്ന് 24 ലേക്ക് ഇടിഞ്ഞു: രാഹുല്‍ കൂടുതല്‍ ജനപ്രീയനായി; യോഗിയും നേട്ടമുണ്ടാക്കി

മോഡിയുടെ ജനപ്രീതി 66 ശതമാനത്തില്‍ നിന്ന് 24 ലേക്ക്  ഇടിഞ്ഞു: രാഹുല്‍ കൂടുതല്‍ ജനപ്രീയനായി; യോഗിയും നേട്ടമുണ്ടാക്കി

എം.കെ സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രി. അരവിന്ദ് കെജരിവാള്‍, മമത ബാനര്‍ജി എന്നിവര്‍ തൊട്ടു പിന്നില്‍. യോഗി ആദിത്യ നാഥിന് ഏഴാം സ്ഥാനം. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കൂടുതല്‍ ജനപ്രീയരായി.

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ ഫലം. ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' സര്‍വേയാണ് മോഡിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടായതായി വ്യക്തമാക്കുന്നത്. 24 ശതമാനം പേരുടെ മാത്രം പിന്തുണയാണ് ഇപ്പോള്‍ മോഡിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 66 ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്താണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 24 ശതമാനത്തിലേക്ക് കൂപ്പു കുത്തിയത്.

അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ആരെന്നായിരുന്നു സര്‍വേയിലെ ചോദ്യം. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം പേരുടെ പിന്തുണ ലഭിച്ച രാഹുല്‍ ഗാന്ധിയെ ഈ വര്‍ഷം പത്ത് ശതമാനം പേര്‍ പിന്തുണച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇക്കാര്യത്തില്‍ പതിനൊന്ന് ശതമാനം പേരുടെ പിന്തുണയുണ്ട്. എന്നാല്‍ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാര്‍ ആരെന്ന സര്‍വേ ഫലത്തില്‍ യോഗി ആദിത്യ നാഥിന് ഏഴാം സ്ഥാനമാണുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഒന്നാം സ്ഥാനത്ത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇവരെല്ലാം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളും രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ന്നതുമൊക്കെ മോഡിയുടെ ജനപ്രീതിയില്‍ കോട്ടം വരുത്തി. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ പ്രധാന ആശങ്കയായി നിലനില്‍ക്കുന്നുവെന്ന് ഇന്ത്യ ടുഡേ സര്‍വേ ചൂണ്ടിക്കാണിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.