ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡന്റെന്ന അവകാശ വാദവുമായി മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. ഇക്കാര്യം പ്രഖ്യാപിക്കാന്‍ അഫ്ഗാന്‍ ഭരണഘടന തന്നെ അധികാരപ്പെടുത്തിയിരിക്കുന്നതായി അഷറഫ് ഗനി ഭരണകൂടത്തിലെ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള പറഞ്ഞു. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. പിന്തുണയും പൊതുസമ്മതിയും നേടുന്നതായി എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അസാന്നിധ്യം, മറ്റുരാജ്യത്തേക്കു രക്ഷപ്പെടല്‍, രാജി, മരണം എന്നിവയേതെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റിനായിരിക്കും താത്കാലിക ചുമതല. നിലവില്‍ ഞാന്‍ രാജ്യത്തു തന്നെയുണ്ട്. ഞാനാണ് നിയമാനുസൃതമായ താല്‍ക്കാലിക പ്രസിഡന്റ്-സലേഹ് ട്വീറ്റു ചെയ്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തശേഷം മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.