അഫ്ഗാന്റെ വിദേശ നിക്ഷേപം മരവിപ്പിച്ച് യു.എസ് ; താലിബാന് പണം കിട്ടാതിരിക്കാന്‍ തന്ത്രം

അഫ്ഗാന്റെ വിദേശ നിക്ഷേപം മരവിപ്പിച്ച് യു.എസ് ; താലിബാന് പണം കിട്ടാതിരിക്കാന്‍ തന്ത്രം

വാഷിംഗ്ടണ്‍: അഫ്ഗാനില്‍ ഭരണംപിടിച്ച താലിബാന് രാജ്യത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ ലഭ്യമാകുന്നത് താല്‍ക്കാലികമായെങ്കിലും തടയാന്‍ അമേരിക്ക അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.അഫ്ഗാന്‍ ഭരണകൂടം വിദേശത്ത് നിക്ഷേപിച്ചിരുന്ന ഫണ്ടുകളാണ് പിന്‍വലിക്കാന്‍ സാധിക്കാത്തവണ്ണം അമേരിക്ക മരവിപ്പിച്ചത്.

അഫ്ഗാന്‍ ഭരണകൂടത്തിന്റെ ഫെഡറല്‍ നിക്ഷേപങ്ങളാണ് മരവിപ്പിക്കുന്നത്.70,000 കോടി രൂപയ്ക്ക് തുല്യമായ സമ്പത്താണ് അമേരിക്കയില്‍ അഫ്ഗാന്‍ ബാങ്കിന്റേതായി സൂക്ഷിച്ചിട്ടുള്ളത്.അതേസമയം, അതിസമ്പന്നരായ ഖത്തര്‍ താലിബാനെ സഹായിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം അഫ്ഗാന്‍ മണ്ണിലേക്ക് ചുവടു വയ്ക്കാന്‍ ചൈന ഒരുങ്ങുന്നതും താലിബാന് വാണിജ്യ രംഗത്തുള്‍പ്പെടെ ഗുണമാകും. ഇറാനും താലിബാന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.

താലിബാന് അഫ്ഗാനില്‍ സ്വതന്ത്രമായി ഭരിക്കാന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കലാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കലിന്റെ ലക്ഷ്യം.അഫ്ഗാന്‍ സര്‍ക്കാരിന്റെ വലിയൊരു നിക്ഷേപം കൈകാര്യം ചെയ്തിരുന്നത് അമേരിക്കയാണ്. ലോകബാങ്ക് അടക്കമുള്ളവര്‍ നല്‍കുന്ന സഹായത്തിന് ബദലായിട്ടാണ് വിദേശരാജ്യങ്ങളില്‍ ഭരണകൂടം നിക്ഷേപം നടത്താറുള്ളത്. അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപങ്ങളൊന്നും അഫ്ഗാനില്‍ സൂക്ഷിച്ചിരുന്നില്ല.

സൈനിക നടപടിയിലൂടെ ഭരണം കയ്യാളുന്ന രാജ്യങ്ങളോട് എടുക്കുന്ന നിയന്ത്രണം താലിബാനെതിരേയും ആലോചിക്കുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള സാമ്പത്തിക വ്യാപാര ഉപരോധം താലിബാന് നേരേയും പ്രയോഗിക്കാനും ആലോചനയുണ്ട്. അമേരിക്കയ്ക്കൊപ്പം ബ്രിട്ടനും കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും പങ്കുചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.