കൊല്‍ക്കത്ത: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങള്‍ സിബിഐ അന്വേഷിക്കും. കേസന്വേഷണം സിബിഐക്ക് കൈമാറി കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തി ജൂലൈ 15ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ എഫ്.ഐ.ആറുകളും സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
50 പേജുള്ള മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തിന് രൂപം നല്‍കാനും ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അക്രമത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.