കാപ്പിറ്റോളിന് സമീപം സ്ഫോടകവസ്തുവുമായി ഭീഷണി മുഴക്കിയ ആള്‍ പൊലീസിന് കീഴടങ്ങി

കാപ്പിറ്റോളിന് സമീപം സ്ഫോടകവസ്തുവുമായി ഭീഷണി മുഴക്കിയ ആള്‍ പൊലീസിന് കീഴടങ്ങി


വാഷിംഗ്ടണ്‍: മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം തന്റെ ട്രക്കില്‍ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ട് യു എസ് കാപിറ്റോള്‍ പരിസരത്ത് ഭീഷണിയുയര്‍ത്തിയ ആള്‍ പോലീസിന് കീഴടങ്ങി. നോര്‍ത്ത് കാരോലിനകാരനായ ഫ്‌ലോയ്ഡ് റേ റോസ്‌ബെറി എന്ന നാല്‍പ്പത്തി ഒമ്പത്കാരനാണ് പൊലീസിന് കീഴടങ്ങിയത്. വ്യാഴാഴ്ച രാവിലെ 9.15ന് തുടങ്ങി അഞ്ച് മണിക്കൂര്‍ നേരമാണ് ഇയാള്‍ പോലീസുമായി തര്‍ക്കിച്ചത്. ഏതാണ്ട് രണ്ടരയോടുകൂടി ഇരുന്നിരുന്ന ട്രാക്കില്‍ നിന്നും സ്വയം വഴുതി താഴേക്ക് ഇറങ്ങുകയായിരുന്നു. പോലീസ് ഉടനെ തന്നെ ആളെ കസ്റ്റഡിയില്‍ എടുത്തു.

നമ്പര്‍ പ്ലേറ്റില്ലാത്ത കറുത്ത ട്രക്കിലായിരുന്നു ഇയാള്‍ വന്നത്. ബൈഡനെ കാണണം എന്നത് മാത്രമായിരുന്നു ഇയാളുടെ ആവശ്യം. മറ്റു ആവശ്യങ്ങളൊന്നും ഉന്നയിച്ചിരുന്നിരുന്നില്ല എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ ഇയാളുടെ ഫേസ്ബുക് ലൈവ് ശ്രദ്ധിക്കപ്പെട്ടു. നാണയങ്ങളും ബോക്‌സുകളും കൊണ്ട് നിറഞ്ഞിരുന്നു ഇയാളുടെ ട്രക്ക്. ബോംബ് സ്‌ഫോടനം നടത്തും എന്ന ഭീഷണിയും ഗവര്‍മെന്റിനെതിരെയുള്ള പരാമര്‍ശങ്ങളുമായിരുന്നു ഫേസ് ബുക്ക് ലൈവില്‍. അഫ്ഘാനിസ്ഥാന്‍ നിലപാട്, ആരോഗ്യ മേഖല ,അമേരിക്കന്‍ സൈന്യത്തിന്റെ കാര്യത്തില്‍ എടുത്ത നിലപാട് ഇതിനെല്ലാം എതിരെ അയാള്‍ സംസാരിച്ചു. ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനം ഒഴിയണം എന്നും എന്നാല്‍ പ്രസിഡന്റ് ബൈഡനെ വളരെ ഇഷ്ടമാണെന്നും അയാള്‍ പറയുന്നുണ്ടായിയുന്നു. പിന്നീട് ഫേസ് ബുക്ക് ഈ വീഡിയോ നീക്കം ചെയ്തു.

ഇതിനിടയില്‍ ഇയാളുടെ കൈയിലുണ്ട് എന്ന് അവകാശപ്പെട്ട ബോംബ് പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിച്ചറിയാനുള്ള ശ്രമങ്ങളും വിദഗ്ധര്‍ നടത്തുന്നുണ്ടായിരുന്നു. കീഴടങ്ങിയതിന് ശേഷം ഫ്ളോയ്ഡിന്റെ മുന്‍ ഭാര്യ വഴി ഈ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞു. അയാള്‍ക്ക് സ്‌ഫോടകവസ്തുക്കളുണ്ടെന്ന് ഒരിക്കലും അറിയില്ലായിരുന്നുവെന്നും എന്നാല്‍ തോക്കുകള്‍ ശേഖരിക്കുന്നതില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.