'മൂന്നു കുട്ടി നിയമം' അംഗീകരിച്ച് ചൈന

'മൂന്നു കുട്ടി നിയമം' അംഗീകരിച്ച് ചൈന


ബെയ്ജിങ്:രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച കുറയുന്നതിന്റെ ആഘാതം അംഗീകരിച്ച് ചൈന ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അധിക ബാധ്യതകള്‍ പരിഹരിക്കാന്‍ നികുതി, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനുബന്ധ നടപടികള്‍ സ്വീകരിക്കാനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.

ജനസംഖ്യാ വര്‍ദ്ധനവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന പഴയ നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടി അടിമുടി തിരുത്തിക്കഴിഞ്ഞു.ജനന നിരക്കില്‍ വലിയ ഇടിവു വന്നതും വയോജനങ്ങളുടെ നിരക്ക് ഏറിയതുമാണ് അഞ്ചു വര്‍ഷമായി തുടരുന്ന 'രണ്ടു കുട്ടി' നയത്തിന് മാറ്റം വരുത്താനുള്ള തീരുമാനത്തിനു കാരണം.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ 'ജനസംഖ്യാ കുടുംബാസൂത്രണ നിയമം' നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കി.

1980 മുതല്‍ തുടര്‍ന്നു പോന്ന 'ഒറ്റക്കുട്ടി' നയം ഉപേക്ഷിച്ച് ദമ്പതിമാര്‍ക്ക് രണ്ടു കുട്ടികള്‍ ആകാമെന്ന തീരുമാനം 2016-ല്‍ ചൈനീസ് സര്‍ക്കാര്‍ എടുത്തിരുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ മൂന്നാഴ്ച മുമ്പ് പുറത്തുവിട്ട സെന്‍സസ് പ്രകാരം 1.2 കോടി ജനനങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്. 1961-നുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൂന്ന് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചിരുന്ന ചൈനീസ് സര്‍ക്കാരാണ് ഇപ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി ജനങ്ങളെ പ്രേരിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.