നിയന്ത്രണം നീക്കി ഡല്‍ഹി; കടകളും മാര്‍ക്കറ്റും ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം

നിയന്ത്രണം നീക്കി ഡല്‍ഹി; കടകളും മാര്‍ക്കറ്റും ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി ഡല്‍ഹി. കടകൾക്കും മാർക്കറ്റുകൾക്കും ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം. കോവിഡിനെ തുടർന്ന് രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുവദിച്ചിരുന്നത്.

എന്നാൽ കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ഈ സമയപരിധി നീക്കം ചെയ്യുകയാണ്. തിങ്കളാഴ്ച മുതൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിൽ ആഴ്ചകളായി കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ 430 പേർ മാത്രമാണ് ഡൽഹിയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.