മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിന് സമീപമാണ് സംഭവം. വീടിെൻറ വരാന്തയിൽ അമ്മൂമ്മക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ് പുലി കടിച്ചുകൊണ്ട് പാഞ്ഞത്.
കുട്ടിയുടെ നിലവിളി കേട്ട 50കാരിയായ ബസന്തിഭായ് ഗുർജാർ ഉണർന്നപ്പോൾ കണ്ടത് കുട്ടിയെ വായിലാക്കി നിൽക്കുന്ന പുലിയെയാണ്. ചാടിയെഴുന്നേറ്റ ബസന്തി ഭായ് തെൻറ സർവ്വ ശക്തിയും എടുത്ത് പുലിയെ തൊഴിച്ചു. എന്നാൽ കുട്ടിയുടെ കടി വിടാൻ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്ദം കേട്ട് ബസന്തി ഭായിയുടെ ഭർത്താവും എഴുന്നേറ്റു. തുടർന്ന് ഇരുവരും ചേർന്ന് പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട് പരിഭ്രാന്തനായ പുലി കുട്ടിയുടെ കടിവിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്തു.
ഇൗ സമയം ശബ്ദംകേട്ട് കൂടുതൽ ആളുകൾ വരാൻ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. കുനോ നാഷനൽ പാർക്കിൽ നിന്ന് പുറത്തുകടന്ന പുലിയാണ് കുട്ടിയെ ആക്രമിച്ചത്. 'ഇവിടെ ഞങ്ങൾ ഏറെ വർഷങ്ങളായി ജീവിക്കുകയാണ്. എന്നാൽ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല'-ബസന്തിഭായ് ഗുർജാർ പറഞ്ഞു. പാർക്കിെൻറ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർ ആവശൽമായ ചികിത്സ നൽകുമെന്നും കുനോ ഡിവിഷനൽ ഫോറസ്റ്റ് ഒാഫീസർ പി.കെ.വർമ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.