ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊതുകില്‍ നിന്നും രക്ഷിക്കാം നമ്മുടെ കുഞ്ഞുങ്ങളെ

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊതുകില്‍ നിന്നും രക്ഷിക്കാം നമ്മുടെ കുഞ്ഞുങ്ങളെ

അയ്യോ എന്നെ കൊതുക് കടിച്ചേ എന്ന് ഒരു പക്ഷെ പറയാന്‍ പോലും കഴിഞ്ഞെന്നു വരില്ല കുഞ്ഞുങ്ങള്‍ക്ക്. കാരണം സംസാരിച്ചു തുടങ്ങുന്നതിന് മുമ്പേ കൊതുകകുള്‍ കുട്ടികളെ അക്രമിക്കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് ശ്രദ്ധിച്ചാല്‍ കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചേക്കാം. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം അങ്ങനെയല്ല. അതില്‍ നിന്നും രക്ഷ നേടാനുള്ള അറിവോ പ്രായോഗിക ബുദ്ധിയോ ഒന്നും അവര്‍ക്ക് ആയിട്ടുണ്ടാവില്ല.

ഇക്കാലത്ത് കൊതുകു കടിയെ വെറുതെ നിസ്സാരവത്കരിക്കാന്‍ കഴിയില്ല താനും. കാരണം കടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍ മാത്രമല്ല പലതരം രോഗങ്ങള്‍ക്കും കൊതുകുകടി കാരണമാകാറുണ്ട്. മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, തുടങ്ങിയവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളില്‍ ചിലത് മാത്രം. ചിലപ്പോഴൊക്കെ ഇത്തരം രോഗങ്ങള്‍ മരണത്തിനു പേലും കാരണമാകാറുമുണ്ട്.

കൊതുകളെ സ്വയം പ്രതിരോധിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് സാധിക്കില്ല. മുതര്‍ന്നവര്‍ വേണം കുട്ടികളെ കൊതുകിലല്‍ നിന്നും രക്ഷപെടുത്താന്‍. മാതാപിതാക്കളും മുതിര്‍ന്നവരുമൊക്കെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധേ ചെലുത്തേണ്ടതുണ്ട്. കുട്ടികളെ കൊതുകില്‍ നിന്നും സംരക്ഷിക്കാന്‍ പലതരത്തിലുള്ള ക്രീമുകള്‍ പുരട്ടാറുണ്ട് പലപ്പോഴും ചിലര്‍. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ക്രീമുകള്‍ പുരട്ടുന്നത് അത്ര നല്ലതല്ല. കാരണം സെന്‍സിറ്റീവ് സ്‌കിന്‍ ആണ് കുട്ടികളുടേത്. പ്രത്യേകം ശ്രദ്ധിക്കാതെ ഇങ്ങനെ ക്രീമുകള്‍ പുരട്ടുന്നത് ചിലപ്പോള്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

കുട്ടികളെ കൊതുകില്‍ നിന്നും രക്ഷിക്കാന്‍ കൊതുകു വല ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കുട്ടികള്‍ ഉറങ്ങുമ്പോള്‍ കൊതുകുവല ഉറപ്പാക്കുന്നത് നല്ലതായിരിക്കും. ഒരു പരിധിവരെ കൊതുകുകളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ മഴക്കാലത്ത് കൊതുകു കൂടുതലായതിനാല്‍ കുഞ്ഞുങ്ങളെ കൈകളും കാലുകളുമൊക്കെ നല്ലതുപോലെ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് എപ്പോഴും നല്ലത് വായു സഞ്ചാരം ഉള്ള കോട്ടണ്‍ വസ്ത്രങ്ങളാണ്.

കൊതുകിനെ തുരത്താന്‍ ഏറ്റവും ഉചിതമായ മാര്‍ഗം വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. പലയിടങ്ങളിലും വെള്ളം മഴക്കാലത്ത് കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ഇത് പലപ്പോഴും പലതരത്തിലുള്ള സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകും. മാത്രമല്ല വൃത്തിഹീനമായി വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ നിന്നും കൊതുകുകള്‍ പെരുകാനു സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വീട്ടിലും വീടിനോടു ചേര്‍ന്നു കിടക്കുന്ന പരിസരപ്രദേശത്തും എപ്പോഴും ശുചിത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. ലോകാരോഗ്യ സംഘടന തന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കുട്ടികളെ കൊതുകില്‍ നിന്നും സംരക്ഷിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം എന്നു വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.