യു. പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

യു. പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലഖ്നോ:ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി. നേതാവ് കല്യാണ്‍ സിങ് (89)അന്തരിച്ചു. ലഖ്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലു മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം.

രണ്ടു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറായും കല്യാണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു. 1991-ലാണ് കല്യാണ്‍ സിങ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.
അത്രൗലി സ്വദേശിയായ കല്യാണ്‍ സിങ് ജന സംഘത്തിലൂടെയാണ് പടിപടിയായി ഉയര്‍ന്നുവന്നത്. 1993-ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച് ഇരു മണ്ഡലങ്ങളിലും വിജയിച്ചു. മുലായം സിങ് യാദവ് മന്ത്രിസഭയുടെ കാലത്ത പ്രതിപക്ഷ നേതാവായി. 1997-ല്‍ വീണ്ടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തി.

1999-ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിങ് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പാര്‍ട്ടി വിട്ട സിങ്, 2014 ലാണ് ബി.ജെ.പിയില്‍ തിരിച്ചെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.