കാബൂളില്‍ രക്ഷാ ദൗത്യത്തിന് ഭീഷണിയായി ഐ.എസും അല്‍ഖ്വയിദയും

കാബൂളില്‍ രക്ഷാ ദൗത്യത്തിന് ഭീഷണിയായി ഐ.എസും അല്‍ഖ്വയിദയും

കാബൂള്‍: താലിബാനെ കൂടാതെ ഐ.എസ്, അല്‍ഖ്വയിദ ഭീകര സംഘടനകള്‍ അഫ്ഗാനില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ കൂടുതല്‍ ദുഷ്‌കരമാകുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജര്‍മനിയും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങള്‍ പാലായനത്തിനായി കാത്തിരിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ ഇപ്പോഴും തുടരുന്ന തിക്കും തിരക്കും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അതേസമയം കാബൂളില്‍ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു. അഫ്ഗാന്‍ പൗരന്മാരും ഈ വിമാനത്തിലുണ്ടെന്നാണ് സൂചന. അഫ്ഗാനില്‍ നിന്നുള്ള 222 ഇന്ത്യക്കാര്‍ നേരത്തെ ഡല്‍ഹിയിലെത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.