താലിബാനെതിരെ ലണ്ടനിലും റോമിലും പ്രതിഷേധ റാലി

താലിബാനെതിരെ ലണ്ടനിലും റോമിലും  പ്രതിഷേധ റാലി


ലണ്ടന്‍: അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും താലിബാന്‍ ഭീകരതയെ അപലപിച്ചും ലണ്ടനില്‍ വന്‍ റാലി. അഫ്ഗാനിസ്ഥാന്റെ പതാകയുമായി മധ്യ ലണ്ടനിലെ ഹൈഡല്‍ പാര്‍ക്കിന് സമീപം നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ലോക സമാധാനത്തിനും ജനാധിപത്യത്തിനും താലിബാന്‍ ഭീഷണിയാണെന്ന മുദ്രാവാക്യം പ്രകടനത്തില്‍ മുഴങ്ങി.അന്താരാഷ്ട്ര സമൂഹം താലിബാന്റെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

കാബൂള്‍ താലിബാന്‍ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന കടുത്ത മനുഷ്യാവകാശങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ലോകമാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. റോമിലെ റിപ്പബ്ലിക് സ്‌ക്വയറിലും താലിബാന്‍ വിരുദ്ധ റാലി നടന്നു. അഫ്ഗാന്‍ പൗരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന റാലിയില്‍ നിരവധി ഇറ്റാലിയന്‍ പൗരന്മാരും മാധ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം അണിചേര്‍ന്നു. നേരത്തെ അമേരിക്കയില്‍ വൈറ്റ്ഹൗസിനു മുന്നിലും പ്രകടനം നടന്നിരുന്നു. ബൈഡന്‍ ഭരണകൂടം അഫ്ഗാന്‍ ജനതയെ വഞ്ചിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.