ഇന്ത്യന്‍ പാസ്പോ‍ർട്ടുളള ടൂറിസ്റ്റ് വിസക്കാർക്ക് വരാന്‍ അനുമതി നല്‍കി ദുബായ്

ഇന്ത്യന്‍ പാസ്പോ‍ർട്ടുളള ടൂറിസ്റ്റ് വിസക്കാർക്ക് വരാന്‍ അനുമതി നല്‍കി ദുബായ്

ദുബായ് : ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുളളവർക്ക് ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് വരാന്‍ അനുമതി. അതേസമയം ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ സഞ്ചരിച്ചവരാകരുതെന്ന നിബന്ധനയുമുണ്ട്. അതായത് ദുബായിലേക്ക് നേരിട്ട് വരാന്‍ അനുമതിയുളള രാജ്യങ്ങളില്‍ 14 ദിവസം തങ്ങി, ടൂറിസ്റ്റ് വിസയെടുത്ത് ദുബായിലേക്ക് വരാനാകും. ഫ്ളൈ ദുബായ് വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജിഡിആർഎഫ്എ അനുമതി, നെഗറ്റീവ് പിസിആർ ടെസ്റ്റിന്‍റെ പ്രിന്‍ഡഡ് കോപ്പി ക്യൂആർ കോഡുളളത്, റാപ്പിഡ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് എന്നിവയും വേണം. ദുബായ് വിമാനത്താവളത്തിലെത്തിയാലും പിസിആർ ടെസ്റ്റുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.