ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇന്ത്യക്ക് എത്രത്തോളം അനിവാര്യമാണെന്നറിയാന്‍ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഇന്ത്യയുടെ അയലത്തെ സമീപകാല സംഭവവികാസങ്ങളും സിഖുകാരും ഹിന്ദുക്കളും ദുരിതപൂര്‍ണമായ സമയത്തിലൂടെ കടന്നുപോകുന്നതും എന്തു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ടത് എന്നതിനെ സൂചിപ്പിക്കുന്നു- മന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതോടെ വലിയ ഒരു പലായനമാണുണ്ടായിട്ടുള്ളത്. നിലവിലെ അഫ്ഗാന്‍ പ്രതിസന്ധി വിവാദമായ സിഎഎയെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നു. പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണെന്ന് പെട്രോളിയം വകുപ്പിന്റെ ചുമതല വഹിക്കുന്ന ഹര്‍ദീപ് സിംഗ് പുരി ഓര്‍മ്മിപ്പിക്കുന്നു.
ഈയിടെ വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്ത ആഭ്യന്തര മന്ത്രാലയം, പ്രധാനമായും ഹിന്ദു, സിഖ് വംശജരായ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിനായുള്ള പുതിയ ഇ-വിസ വിഭാഗത്തിന് രൂപം നല്‍കിയിരുന്നു.നിലവില്‍ എല്ലാ ഇന്ത്യക്കാരെയും അഫ്ഗാന്‍ സിഖുകാരെയും ഹിന്ദുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.