സിഡ്‌നി: ടി വി ചാനലില്‍ വാര്‍ത്താ പരിപാടി ഉച്ചസ്ഥായിയിലേക്ക് എത്തുന്നതിനിടെ അതുമായി ബന്ധമില്ലാത്ത വിചിത്ര വേഷ ധാരികളായ സാത്താന്‍ സേവകര്‍ ആഭിചാര വചനങ്ങളുമായി അണിനിരന്നതു കണ്ട് അന്തം വിട്ട് പ്രേക്ഷകര്‍. അണിയറയിലെ അശ്രദ്ധ മൂലം എബിസി ടി വി ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ 'പൈശാചിക ട്വിസ്റ്റ്' പ്രശസ്തയായ വാര്‍ത്താവതാരകയെയും ഒരു നിമിഷം ഞെട്ടിച്ചു. ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെ 'പിശാചു ബാധിച്ചത് ' സാമൂഹിക മാധ്യമങ്ങളിലൂടെ പൊലിപ്പിച്ചുകൊണ്ടിരിക്കുന്നു ആയിരക്കണക്കിനു പേര്‍.
പോലീസ് നായ്ക്കള്‍ക്കെതിരായുള്ള ക്രൂരത ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന ആശയത്തിലൂന്നിയുള്ള ഒരു തത്സമയ വാര്‍ത്താ പരിപാടിക്കിടെയായിരുന്നു സംഭവം.സ്യൂട്ട് ധരിച്ച ഏതാനും പുരുഷന്മാര്‍ ഒരു കെട്ടിടത്തിന് പുറത്ത് നിന്ന് ഈ വിഷയം സംസാരിക്കുന്ന ദൃശ്യം അവതാരക ഇവോണ്‍ യോംഗിന്റെ കമന്ററിയുമായി ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഒരു മുന്നറിയിപ്പുമില്ലാതെ സാത്താന്‍ സേവകരുടെ കടന്നുവരവ്.
തലകീഴായി തൂക്കിയിരിക്കുന്ന പ്രകാശ ഭരിതമായ കുരിശിന് പിന്നില്‍ നില്‍ക്കുന്ന മൂന്ന് ആളുകളിലെ കറുത്ത വസ്ത്രധാരി ഉച്ചത്തില്‍ സാത്താനെ വാഴ്ത്തുന്നുണ്ടായിരുന്നു. പൈശാചിക ദൃശ്യത്തിന്റെ സംപ്രേഷണം തുടരുന്നതിനിടെയും അതു ഗൗനിക്കാതെ മിനിറ്റുകളോളം പോലീസ് നായ്ക്കള്‍ക്കെതിരായുള്ള ക്രൂരതയെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു ഇവോണ്‍ യോംഗ്.
ക്വീന്‍സ്‌ലാന്‍ഡ് ആസ്ഥാനമായുള്ള നൂസ ടെമ്പിള്‍ ഓഫ് സാത്താന്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് 'പൈശാചിക ദൃശ്യങ്ങള്‍' ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെ ഗ്രസിച്ചതെന്നാണ് സൂചന. എബിസി ടി വിക്ക് അമളി പറ്റിയ ശേഷം നൂസ ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജും 'സാത്താന്‍ ദുരൂഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു' എന്ന അടിക്കുറിപ്പോടെ ദൃശ്യം റീട്വീറ്റ് ചെയ്തു.
വാര്‍ത്താ ചാനല്‍ അടുത്തിടെ സാത്താനിക് ക്ഷേത്രത്തെക്കുറിച്ച് ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.അതിന്റെ ഏതോ ശേഷിപ്പ് ഇവോണ്‍ യോംഗിനെ പിന്തുടര്‍ന്നതാകാമെന്ന നിഗമനവുമുണ്ട്. താലിബാന്റെ പൈശാചികത ഉള്‍പ്പെടെ ഗൗരവമേറിയ പതിവു വാര്‍ത്താ പ്രക്ഷേപണത്തില്‍ നിന്ന് ഒരു ഇടവേളയുണ്ടാകാന്‍ ഇടയാക്കിയല്ലോ സാത്താന്‍ സേവയെന്ന ചര്‍ച്ചയുമുണ്ട് സോഷ്യല്‍ മീഡിയയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.