യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി


വാഷിംഗ്ടണ്‍: യുഎസ് സേനയുടെ അഫ്ഗാനിസ്ഥാന്‍ രക്ഷാദൗത്യത്തിനിടെ അഫ്ഗാന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കന്‍ സേനയുടെ അഫ്ഗാന്‍ രക്ഷാദൗത്യ വിമാനം ജര്‍മനിയിലെ രാംസ്റ്റീന്‍ എയര്‍ ബേസില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിമാനത്തിനുള്ളിലെ പ്രസവം.അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് യുവതിയേയും സൈന്യം രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു.

വിമാനം ഉയര്‍ന്നപ്പോള്‍ തന്നെ യുവതി അത്യധികം അവശയായിരുന്നു. വിമാനത്തിലെ വായു മര്‍ദ്ദം കുറഞ്ഞതാണ് യുവതിയുടെ ആരോഗ്യ നില മോശമാകാന്‍ കാരണമായതെന്ന് വ്യോമസേനാ ഡോക്ടര്‍ പരിശോധനയില്‍ കണ്ടെത്തി.തുടര്‍ന്ന് വിമാനം വായു മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനായി താഴ്ത്തിയിരുന്നു.ഇക്കാരണത്താല്‍ പ്രസവം ഏറെക്കുറെ സുഗമമായി നടന്നു. രാംസ്റ്റീന്‍ എയര്‍ ബേസില്‍ വിമാനം ഇറക്കിയ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തുകയും യുവതിയേയും കുഞ്ഞിനേയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. യുവതിയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും അമേരിക്കന്‍ സൈന്യം ട്വിറ്ററില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.