ന്യൂഡല്‍ഹി: അന്തരിച്ച ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മൃതദേഹത്തില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപി പതാക വിരിച്ചതില്‍ വന്‍ പ്രതിഷേധം. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കല്യാണ്‍ സിങ്ങിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചിരിക്കുന്നത് കാണാം.
ദേശീയ പാതകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ചോദിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ കൈവെച്ചതിന് നാല് വര്‍ഷത്തോളം കോടതിയില്‍ പോരാടേണ്ടി വന്ന ആളെന്ന നിലയില്‍, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് പറയാനുള്ളത് രാജ്യത്തെ അറിയിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 'രാഷ്ട്രത്തിന് മുകളിലുള്ള പാര്‍ട്ടി, ത്രിവര്‍ണ്ണ പതാകയ്ക്ക് മുകളിലുള്ള പതാക. ബിജെപി സാധാരണപോലെ തന്നെ. അവര്‍ക്ക് ഖേദമില്ല, പശ്ചാത്താപമില്ല, സങ്കടമില്ല', സമാജ് വാദി പാര്‍ട്ടി വാക്താവ് ഘന്‍ശ്യാം തിവാരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.