ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദഗ്ധർ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധ സമിതി അദ്ധ്യക്ഷന്‍ വി.കെ പോള്‍ പറഞ്ഞു.
രണ്ട് ഡോസ് വാക്സിന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും രോഗം ഗുരുതരമാകുന്നില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു.3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്. 389 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണം 4,34,756 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12,95,160 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.