ദയാവധം ക്വീന്‍സ്‌ലാന്‍ഡില്‍ അനുവദിക്കരുതെന്ന ആവശ്യം ശക്തമാക്കി കത്തോലിക്കാ സഭ

ദയാവധം ക്വീന്‍സ്‌ലാന്‍ഡില്‍ അനുവദിക്കരുതെന്ന ആവശ്യം ശക്തമാക്കി കത്തോലിക്കാ സഭ

ബ്രിസ്ബന്‍ : ദയാവധം ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് പാര്‍ലമെന്ററി കമ്മിറ്റി.സംസ്ഥാനത്തെ അഞ്ചിലൊന്ന് ആശുപത്രികളും വയോധിക പരിചരണ കിടക്കകളും കൈകാര്യം ചെയ്യുന്ന കത്തോലിക്കാ സഭയുടെ ശക്തമായ ഏതിര്‍പ്പു മറികടന്നുള്ളതാണ്, അടുത്ത മാസം ബില്‍ പാര്‍ലമെന്ററില്‍ പാസാക്കുന്നതിനു മുമ്പായുള്ള ഈ ശിപാര്‍ശ. ബില്ലില്‍ മാറ്റം വേണ്ടെന്നാണ് കമ്മിറ്റിയുടെ നിലപാട്.അതേസമയം, ദയാവധം സംസ്ഥാനത്ത് അനുവദിക്കരുതെന്ന ആവശ്യം കത്തോലിക്കാ സഭ ആവര്‍ത്തിച്ചു.

നിലവിലെ രൂപത്തിലുള്ള ബില്‍ പാസാകുന്ന പക്ഷം, ആശുപത്രികളിലും വയോധിക പരിചരണ കേന്ദ്രങ്ങളിലുമുള്ള രോഗികള്‍ക്ക് കൂടിയാലോചനയില്ലാതെ തന്നെ ജീവനെടുക്കാനുള്ള ഡോസ്് നല്‍കാനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക് കൈവരും.'കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ അതിശയിക്കാനില്ല. പക്ഷേ, സര്‍ക്കാരുമായുള്ള ഞങ്ങളുടെ ഇപ്പോഴത്തെ ചര്‍ച്ചകളിലൂടെ പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രി സേവനത്തിന്റെ സമഗ്രത ഉറപ്പാക്കാനാകുമെമെന്ന് ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ട്. യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ ഇക്കാര്യത്തിന് ഞങ്ങളുടെ സ്ഥാപനങ്ങളില്‍ വരാന്‍ അനുവദിക്കാനാകില്ല ' - മേറ്റര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഫ്രാന്‍സിസ് സള്ളിവന്‍ പറഞ്ഞു.ഇപ്പോഴത്തെ അഭിപ്രായ ഭിന്നതയ്ക്ക് പ്രായോഗിക പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.

'ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത് ' എന്ന് ആവശ്യപ്പെടുന്നു, ആശുപത്രികളുടെയും വയോധിക പരിചരണ കേന്ദ്രങ്ങളുടെയും കൂട്ടായ്മയ്ക്കു മേല്‍നോട്ടം വഹിക്കുന്ന കാത്തലിക്ക് ഹെല്‍ത്ത് ഓസ്‌ട്രേലിയ എന്ന സി എച്ച് എ. രോഗിയെ മരിക്കാന്‍ സഹായിക്കുന്ന മെഡിക്കല്‍ നടപടി ക്രമത്തിന്റെ നിര്‍വഹണത്തിനായി അംഗീകാരമില്ലാത്ത ഡോക്ടര്‍മാരെ ആശുപത്രി മുറികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത് രോഗിയുടെ സുരക്ഷയെ സമൂലവും അപകടകരമാക്കും. ഈ നീക്കം നിരസിക്കപ്പെടണം.- സെന്റ് വിന്‍സെന്റ്‌സ് ഹെല്‍ത്ത് ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ടോബി ഹാള്‍ പറഞ്ഞു.

നിര്‍ദ്ദിഷ്ട നിയമത്തിനെതിരെ ക്വീന്‍സ്‌ലാന്‍ഡിലെ നഴ്സുമാരുടെ സംഘടനയായ നഴ്‌സസ് പ്രൊഫഷണല്‍ അസോസിയേഷനും (എന്‍.പി.എ.ക്യു), വിവിധ ക്രൈസ്തവ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഒരു നഴ്‌സിന്റെ ദൗത്യം.ദയാവധം നിയമവിധേയമാക്കുന്നതിലൂടെ, ജീവന്‍ സംരക്ഷിക്കുന്നതിനു പകരം ജീവനെടുക്കുന്ന ദൗത്യത്തിലേക്ക് നഴ്സിനു മാറേണ്ടിവരുന്നത് അനുവദിക്കാനാകില്ല. ജീവന്‍ സംരക്ഷിക്കുക എന്ന നേഴ്‌സുമാരുടെ ദൗത്യത്തിന് എതിരാണ് ദയാവധം നിയമവിധേയമാക്കുമ്പോള്‍ സംഭവിക്കുന്നതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.