അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം; നിലവിലെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രം

അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ  സര്‍വ്വകക്ഷിയോഗം; നിലവിലെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം നടത്താന്‍ കേന്ദ്രം. നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും. കാബൂളിൽ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യൻ വിമാനങ്ങളാണ് ഒഴിപ്പിക്കൽ നടത്തിവരുന്നത്. അഫ്ഗാനിസ്താൻ താലിബാൻ കീഴ്പ്പെടുത്തിയ സാഹചര്യത്തിൽ ഇനി ഇന്ത്യ എന്തു നയമാണ് തുടർന്ന് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് സൂചന.

അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോഡിക്ക് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കാൻ സാധിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ട്വീറ്റിന് മറുപടി നൽകുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.