കുവൈറ്റ് സിറ്റി: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കുവൈറ്റ് എല്ലാ ഇന്ത്യക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് രസകരമായ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുവൈറ്റിൽ താമസിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക.

സ്ത്രീകൾക്കായി മാസ്ക് ഡിസൈൻ മത്സരവും പുരുഷന്മാർക്കായി പുഷ്അപ് മത്സരവുമാണ് നടത്തുക. കടയിൽ നിന്ന് വാങ്ങിയതോ സ്വയം തയിച്ചതുമായ ഫേസ് മാസ്കിനെ പെയിന്റിംഗ്, തയ്യൽ എന്നിങ്ങനെ ഏതു കലയും ഉപയോഗിച്ച് ആകർഷമാക്കുക എന്നതാണ് മാസ്ക് ഡിസൈൻ മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഓൺലൈനിൽ സമർപ്പിക്കുന്ന എൻട്രികൾ പരിശോദിച്ചു വിജയികളെ നിശ്ചയിക്കും. പുഷ് അപ്പ് മത്സരത്തിൽ ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ പുഷപ്പ്കൾ പൂർത്തിയാക്കുക എന്നതാണ് മത്സരം. വീഡിയോകൾ പരിശോധിച്ച് ജൂറി തിരഞ്ഞെടുക്കുന്ന 10 പേർ ലൈവായി നടത്തപ്പെടുന്ന ഫൈനൽ മത്സരത്തിന് യോഗ്യത നേടും.
വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫ്ലയറുകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 60908521 / 66702565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.