ന്യൂഡല്‍ഹി:അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലുമായി ടെലിഫോണ്‍ സംഭാഷണം. അഫ്ഗാന്‍ പ്രതിസന്ധി മൂലം ലോകത്താകമാനം ഉണ്ടായ പ്രത്യാഘാതങ്ങള്‍ ഇരുവരും പരസ്പരം വിശദീകരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയും ജര്‍മ്മനിയുമായുള്ള സുദൃഢ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്തതായി ട്വിറ്ററിലൂടെ മോദി അറിയിച്ചു.
അഫ്ഗാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്മാരെ എത്രയും വേഗം ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പലായനം ചെയ്യുന്നവരുടെ പുനരധിവാസ സാധ്യതയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സമാധാനവും, സുരക്ഷയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിലെ സഹകരണ സാധ്യതയും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇന്തോ-പസഫിക് മേഖലയില്‍ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇരുപക്ഷവും തമ്മിലുള്ള കാഴ്ചപ്പാടുകളെ കുറിച്ചും ഇരുവരും സംസാരിച്ചു.കാലാവസ്ഥാ വ്യതിയാനമായിരുന്നു മറ്റൊരു പ്രധാന വിഷയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.