ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളിയായ കന്യാസ്ത്രീ താജിക്കിസ്താനില്‍ എത്തി. അഫ്ഗാനിസ്താനില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്തയുമായുള്ള വിമാനമാണ് താജിക്കിസ്താനില്‍ ഇറങ്ങിയത്. അമേരിക്കന്‍ യുദ്ധ വിമാനത്തിലാണ് സിസ്റ്റര്‍ താജിക്കിസ്താനിലെത്തിയത്. താജിക്കിസ്താനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ സിസ്റ്റര്‍ തെരേസയെ ഇന്ത്യയിലേക്ക് എത്തിക്കും.
കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പി.ബി.കെ ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍. 30 കുട്ടികളുള്ള കേന്ദ്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ക്കൊപ്പമുണ്ട്. നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017-ലാണ് സിസ്റ്റര്‍ പോപ്പിന്റെ നിയന്ത്രണത്തില്‍ അഫ്ഗാനിസ്താനിലുള്ള സ്ഥാപനത്തില്‍ സേവനം അനുഷ്ടിക്കാന്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.