വിസ്മയചെപ്പില്‍ വിരിയും വ‍ർണ ജലധാര, ദി പാം ഫൗണ്ടെയ്ന്‍ ഗിന്നസ് ശ്രമം ഇന്ന്

വിസ്മയചെപ്പില്‍ വിരിയും വ‍ർണ ജലധാര, ദി പാം ഫൗണ്ടെയ്ന്‍ ഗിന്നസ് ശ്രമം ഇന്ന്

ലോകത്തെ ഏറ്റവും വലിയ വർണ ജലധാരയാകാനൊരുങ്ങി ദുബായ് പാം ജുമൈറയിലെ, ദി പാം ഫൌണ്ടെയന്‍ ഇന്ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ദുബായിലെ ഏക ബഹുവ‍ർണ ജലധാരയുടെ ഗിന്നസ് ശ്രമവും ഇന്നാണ് നടക്കുക. ജുമൈറെ വാട്ടർ ഫ്രണ്ട് ഭാഗത്ത് സ്ഥാപിച്ചിട്ടുളള, 14,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ജലധാരയില്‍ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററില്‍ ഉയരത്തിലേക്ക് ജലം വർഷിക്കും. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകള്‍ തെളിയുന്നതോടെ വർണപ്രപഞ്ചമാകും ജലധാര സന്ദർശകർക്ക് സമ്മാനിക്കുക. വൈകീട്ട് നാലുമുതൽ രാത്രി 12 വരെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് നേരത്തെ രജിസ്ട്ര‍ർ ചെയ്തവ‍ർക്ക് പ്രവേശനം സൗജന്യമാണ്. വെടിക്കെട്ടും, ഡിജെയും ഡാന്‍സും ഇതോടനുബന്ധിച്ച് നടക്കും.പാം ഫൗണ്ടെയ്നില്‍ 20 ഷോകള്‍ ഉണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.