വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ ഇഗോര്‍ വോവ്കോവിന്‍സ്‌കി 38 ാം വയസില്‍ അന്തരിച്ചു. റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ ഹൃദയാഘാതം മൂലമാണ് ഏഴ് അടി 8.33 ഇഞ്ച്് (234 മീറ്റര്‍ സെന്റിമീറ്റര്‍) ഉയരക്കരനായ ഇഗോര്‍ അന്ത്യശ്വാസം വലിച്ചത്.
'ലോകത്തിലെ ഏറ്റവും വലിയ ഒബാമ ആരാധകന്‍' എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് 2013 ലെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ശ്രദ്ധിച്ചതോടെയാണ് ഇഗോര്‍ പ്രശസ്തനായത്.ഉക്രെയ്‌നില്‍ നിന്ന് കുടിയേറിയതാണ്് ഇഗോറിന്റെ കുടുംബം. അദ്ദേഹത്തിന്റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്സുമായ സ്വെറ്റ്ലാന വോവ്കോവിന്‍സ്‌കിയാണ് മരണം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചത്.
1989 ല്‍ ഇഗോര്‍ ചികിത്സ തേടിയാണ് കുടുംബത്തോടൊപ്പം യു.എസില്‍ എത്തിയത്. പിറ്റിയൂറ്ററി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ചാ ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ധിക്കാന്‍ ഇടയാക്കിയത്. 27 ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് അര്‍ഹനായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.