ഇടുക്കി: കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികള്‍ എത്തി. കുമളി അതിര്‍ത്തി ചെക്ക് പോസ്റ്റിലൂടെ നൂറിലധികം സ്ത്രീ തൊഴിലാളികളാണ് രാവിലെ എത്തിയത്. ഏലത്തോട്ടങ്ങളില്‍ പണിക്ക് പോകുന്ന തൊഴിലാളികളാണ് ഇത്തരത്തില്‍ എത്തിയത്. തൊഴിലാളികള്‍ കൂട്ടമായെത്തിയതോടെ പൊലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വരികയായിരുന്നു.
ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേരുടെയും കയ്യില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. നാളെ മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉല്ലാത്തവരെ അതിര്‍ത്തി കടത്തി വിടില്ലെന്ന് കേരള പൊലീസും റവന്യൂ വകുപ്പും തമിഴ്‌നാട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.