അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങിയെത്തിക്കുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരമൊരു നടപടി.

ഇന്ന് അഫ്ഗാനില്‍നിന്ന് എത്തിയ 78 പേരടങ്ങുന്ന സംഘത്തിലെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ഗതിയില്‍ ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ പൗരന്‍മാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നിര്‍ബന്ധിത കോവിഡ് പരിശോധന ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ലോജിസ്റ്റിക്സ് ആസ്ഥാനത്താണ് നിര്‍ബന്ധിത ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ട രോഗികളെ മാറ്റുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.