'വി ഭവന്‍ ആപ്പ്': സംസ്ഥാനത്തെ വ്യാപാരികളും ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്

'വി ഭവന്‍ ആപ്പ്': സംസ്ഥാനത്തെ വ്യാപാരികളും ഇനി ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ വ്യാപാരികളും ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന് മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വന്‍കിട കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തു ലക്ഷത്തിലേറെയുള്ള വ്യാപാരികള്‍ക്ക് വേണ്ടിയാണ് 'വി ഭവന്‍' എന്ന പേരിലുള്ള ഇ-കൊമേഴ്സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

'വി ഭവന്‍' ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കാനും കഴിയും. ഇലക്ട്രോണിക്സ്, ടെക്സ്‌റ്റൈല്‍സ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികള്‍ക്ക് ആപ്പ് വഴി വില്‍പ്പന നടത്താം.

ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളില്‍ ഓര്‍ഡര്‍ നല്‍കി അപ്പോള്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സര്‍വീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചു നല്‍കാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ അംഗമാവുന്ന വ്യാപാരികള്‍ക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷന്‍ ഫീസ്. സെപ്റ്റംബര്‍ 15 മുതല്‍ ആപ്പ് സേവനം ലഭ്യമാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.