ന്യുഡല്‍ഹി: അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നേരത്തെ നല്‍കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇനി മുതല്‍ ഇ വിസയ്ക്ക് മാത്രമേ അംഗീകാരമുള്ളുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അഫ്ഗാന്‍ പൗരന്‍മാരുടെ ഇന്ത്യന്‍ വിസയുള്ള പാസ്‌പോര്‍ട്ടുകള്‍ ഭീകരര്‍ മോഷ്ടിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകള്‍ റദ്ദാക്കിയത്. താലിബാനോടുള്ള ഇന്ത്യന്‍ നിലപാട് വ്യക്തമാക്കണമെന്ന് നാളെ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെടും.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവര്‍ക്കും രണ്ടാഴ്ച നിരീക്ഷണം നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി എത്ര ഇന്ത്യക്കാര്‍ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല.
എന്നാല്‍ പല രാജ്യങ്ങളുടെ ക്യാംപുകളില്‍ ജോലി ചെയ്ത നൂറിലധികം പേര്‍ ഇനിയും ഉണ്ടാകും എന്നാണ് സൂചന. ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന സിഖ് സമുദായ അംഗങ്ങളായ അഫ്ഗാന്‍ പൗരന്‍മാരെയും മുപ്പത്തിയൊന്നിന് മുമ്പ് എത്തിക്കാനാണ് ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.