ഷാർജ: സ്ത്രീകള്‍ക്ക് സൗജന്യമായി കാർ വാഷും പരിശോധനയും ഒരുക്കി റാഫിദ് ഓട്ടോമോട്ടീവ് സോല്യൂഷന്‍സ്. ഷാർജ റിംഗ് റോഡിലെ അല്‍ അസ്റയിലാണ് റാഫിദ് ഓട്ടോമോട്ടീവ് സോല്യൂഷന്‍സ്. എമിറാത്തി വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഷാർജ അസെറ്റ് മാനേജ്മെന്‍റിന് കീഴിലുളള കേന്ദ്രം ഈ സൗകര്യം ഒരുക്കിയിട്ടുളളത്.
മുന്‍കൂട്ടി ബുക്കിംഗ് ഉണ്ടായിരിക്കില്ല. ആഗസ്റ്റ് 28 മുതല്‍ 31 വരെ ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സേവനമെന്നും കേന്ദ്രം അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.