ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ്

ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ്

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുന്നവരുടെ യാത്രാവിലക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചു. വിദേശികൾക്കും ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം. നിലവിലുള്ള വീസകളുടെ കാലാവധിയും പുനഃസ്ഥാപിച്ചു.

ഇതനുസരിച്ച്, ഇന്ത്യയിലേക്ക് വരാനും പോകാനും ആഗ്രഹിക്കുന്ന വിദേശികൾക്കും ഇന്ത്യൻ വംശജർക്കും വീസ, യാത്ര നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാറ്റാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒസിഐകൾക്കും വിദേശികൾക്കും തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങളിലൂടെയും ഇന്ത്യയിലേക്ക് എത്താവുന്നതാണ്. മാത്രമല്ല, ഇലക്ട്രോണിക് വീസ, ടൂറിസ്റ്റ് വീസ, മെഡിക്കൽ വീസ എന്നിവ ഒഴികെയുള്ള എല്ലാ വീസകളും പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലേക്ക് എത്തുന്നവർ രാജ്യത്തെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരിയിലാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വ്യോമഗതാഗതം സർക്കാർ തടഞ്ഞത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.