യുഎഇയില്‍ 1578 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 1550 പേർ രോഗമുക്തരാവുകയും ചെയ്തു. 2 മരണവും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 114483 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 120710 പേരിലാണ് ഇതുവരെ രോഗബാധ യുഎഇയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളത്. 113364 പേരാണ് രോഗമുക്തിനേടിയത്. 474 പേർ മരിച്ചു. 6872 ആക്ടീവ് കേസുകളാണ് രാജ്യത്തുളളത്.
സൗദി അറേബ്യയില്‍ 18 പേരുടെ മരണമാണ് ബുധനാഴ്ച റിപ്പോട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 5235 ആയി. 445 പേർ രോഗമുക്തരായി. 329715 പേരാണ് രോഗമുക്തരായവർ. 405 പേരില്‍ കൂടി കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തു. 343373 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആക്ടീവ് കേസുകള്‍ 8423 ആണ്. ഇതില്‍ 804 പേർ ഗുരുതരാവസ്ഥയിലാണ്.
ഒമാനില്‍ വ്യാഴാഴ്ച വരെ 111837 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 97949 പേർ രോഗമുക്തരാവുകയും ചെയ്തു.1147 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേരാണ് ആശുപത്രിയിലായത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് 202 പേരെയാണ്. ആരോഗ്യകേന്ദ്രങ്ങളില്‍ 486 പേരെയാണ് പ്രവേശിപ്പിച്ചിട്ടുളളത്.
കുവൈറ്റില്‍ ബുധനാഴ്ച 813 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 118531 പേരിലായി ഇതോടെ രോഗബാധ. 718 പേരാണ് രോഗമുക്തരായത്. 109916 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 7 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 721 ആയും ഉയർന്നു. 7894 ആണ് ആക്ടീവ് കേസുകള്‍
ബഹ്റിനില്‍ 374 പേരില്‍ ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 335 പേരാണ് രോഗമുക്തരായത്.3മരണവും റിപ്പോർട്ട് ചെയ്തു. ഖത്തറില്‍ ബുധനാഴ്ച 266 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 227 പേർ രോഗമുക്തരായി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 225 ആയും ഉയർന്നു. 2892 ആണ് ആക്ടീവ് കേസുകള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.