സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട 8000 പേരുടെ അസ്ഥികൂടം യുക്രെയ്‌നില്‍; ഖനനം തുടരുന്നു

സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട 8000 പേരുടെ അസ്ഥികൂടം യുക്രെയ്‌നില്‍; ഖനനം തുടരുന്നു

യുക്രെയ്ന്‍: സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടേതെന്ന് കരുതുന്ന എണ്ണായിരത്തോളം ആളുകളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.1937നും 39നും ഇടയില്‍ കൊല്ലപ്പെട്ടവരുടേതാണ് ഇതെന്നാണ് കരുതുന്നത്. ഈ ഭാഗത്തെ മണ്ണ് ഇനിയും കുഴിക്കുമ്പോള്‍ എണ്ണം കൂടുമെന്ന്ു നിരീക്ഷകര്‍ പറയുന്നു.

സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീട് സ്വതന്ത്രരാജ്യവുമായി മാറിയ യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് വലിയ ശ്മശാന നിരകള്‍ കണ്ടെത്തിയത്.സോവിയറ്റ് യൂണിയന്റെ രഹസ്യ പോലീസ് വിഭാഗം കൊന്നൊടുക്കിയവരുടെ അസ്ഥികളാണിവയില്‍ കാണപ്പെട്ടതെന്നു കരുതുന്നതായി അധികൃതര്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ തുടര്‍ നിര്‍മ്മാണ ആവശ്യവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കിയപ്പോഴാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഖനനം തുടരുകയാണ്. നേരത്തേയും ഈ ഭാഗത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എന്‍കെവിഡി എന്ന രഹസ്യ പോലീസ്. 1924 മുതല്‍ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിന്‍, ഗുലാഗ് എന്നറിയപ്പെട്ട ലേബര്‍ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.